ബോംബ് സ്ഫോടനം പടക്കമാക്കി മാറ്റുന്ന സിപിഎം സമീപനം അക്രമത്തെ പ്രോത്സാഹിപ്പിക്കാൻ ഉള്ളതാണെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ജനങ്ങളെ വടിവാളുയർത്തി ഭീഷണിപ്പെടുത്തുന്ന സിപിഎം ഗുണ്ടകൾ നാട്ടിൽ വിലസുകയാണെന്നും കെ സുധാകരൻ എം പി പറഞ്ഞു. ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് പാവപ്പെട്ട തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കുന്ന മോദി സർക്കാർ നടപടി രാജ്യത്തെ തൊഴിലാളിവർഗ്ഗം ചെറുത്തു തോൽപ്പിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
യോഗത്തിൽ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജില്ലാ ചുമതലയുള്ള
രമ്യ ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.
മനോജ് കൂവേരി സ്വാഗതം പറഞ്ഞു. അഡ്വ. സജിവ് ജോസഫ് എംഎൽഎ, വി എ നാരായണൻ, അഡ്വ. സോണി സെബാസ്റ്റ്യൻ, പ്രൊഫ എ ഡി മുസ്തഫ,
പി ടി മാത്യു,
സജിവ് മാറോളി, അഡ്വ. ടി ഒ മോഹനൻ,
എം പി ഉണ്ണികൃഷ്ണൻ,
എം പി ശ്രീധരൻ,
മുഹമ്മദ് ബ്ലാത്തൂർ, രാജീവൻ എളയാവൂർ, വി വി പുരുഷോത്തമൻ അഡ്വ.വി പി അബ്ദുൽ റഷീദ് എന്നിവർ പ്രസംഗിച്ചു
K Sudhakaran inaugurated the DCC leadership meeting.























